top of page

Search Results

10 items found for ""

  • Arayankavu Bhagavathy Temple | Arayankavu | Ernakualm | Kerala

    നാം കാണുന്ന പ്രപഞ്ചത്തിന്റെ എല്ലാ മൂലകാരണം എന്താണെന്നുള്ള വൈദിക ഋഷിമാരുടെ അന്വേഷണങ്ങൾ വേദങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എവിടെയും നിറഞ്ഞു നിൽക്കുന്ന പരബ്രഹ്മം എന്ന ഏക കാരണത്തിന്റെ വിവിധ നാമരൂപങ്ങൾ മാത്രമാണ് ഈ പ്രപഞ്ചമെന്ന് അവർ അന്തർദൃഷ്ട്യാ കണ്ടെത്തി. അദ്വതീയമായ ആ ബ്രഹ്മസ്വരൂപത്തെ ഭക്തർ ഈശ്വരനായി ആരാധിക്കുന്നു. പരബ്രഹ്മസ്വരൂപനായ ഈശ്വരൻ തന്നിലുള്ള ശക്തി കൊണ്ടാണ് സൃഷി സ്ഥിതി സംഹാരങ്ങൾ നിർവ്വഹിക്കുന്നത്. ഈശ്വരന്റെ ശക്തി ചൈതന്യം ഈശ്വരനിൽ നിന്നും ഭിന്നമല്ല . ആ ചൈതന്യത്തിൻറെ വിവിധ ഭാവങ്ങളാണ് വിവിധ ദേവീ ദേവ സങ്കല്പങ്ങളായ കൃഷ്ണനും ശിവനും ഗണപതിയും ദുർഗയും സരസ്വതിയും ലക്ഷ്മിയും പാർവതിയും ഭദ്രകാളിയുമെല്ലാം . ഭക്തരുടെ വ്യത്യസ്‌തമായ അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്നതിനായി അനുയോജ്യമായ രൂപവും നാമവും സ്വീകരിക്കുന്നു.ഭക്തർക്ക് ഏറ്റവും ആകർഷണീയമായ മാതൃഭാവത്തിൽ വാത്സല്യം ചൊരിഞ്ഞുകൊണ്ട് മഹാമായസ്വരൂപിയായ ജഗദംബിക , ഇവിടെ അരയൻകാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീ കാളി രൂപത്തിൽ സന്നിഹിതരായ ഭക്തരെ ഏറ്റവും അനുഗ്രഹീതരായി ആക്കിത്തീർക്കുന്നു. ​ ഏതൊരു നാടിന്റെയും ശാന്തിയുടെയും അഭിവൃദ്ധിയുടെയും അടിസ്ഥാനകാരണം ആ പ്രദേശത്ത് ആരാധിക്കപ്പെടുത്തുന്ന ഈശ്വരചൈതന്യത്തിൻറെ അനുഗ്രഹാശിസ്സുകളാണ്.ഈ യാഥാർഥ്യം ഭക്തന്മാർക്ക് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ബോധ്യമാവുകയും ക്രമേണ ദൃഢവിശ്വാസമായി മാറുകയും ചെയ്യുന്നു ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ മാത്രം ചിന്തയ്ക്കാനും പ്രവർത്തിക്കാനും_cc781905-5cde-3194-bb3b- 136bad5cf58d_ തെയ്യാറാകുന്ന ആധുനിക സമൂഹത്തിലും ഈശ്വരവിശ്വാസമെന്ന ഈ അത്താണി കൂടുതൽ അംഗീകരിക്കുവാനും ആശ്രയിക്കുവാനും തയ്യാറാകുന്നു . തലമുറകളായുള്ള വിശ്വാസത്തെ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ് ആശ്രയിച്ച് തുടർതലമുറക്ക് കൈമാറുന്നു . എപ്രകാരം നൂറ്റാണ്ടുകളായി ഭക്തിയോടെയും വിശ്വാസത്തോടെയും നിരവധി തലമുറകൾ ആരാധിച്ചുവരുന്ന ശക്തിസ്വരൂപമാണ് അരയങ്കാവിലമ്മ എറണാകുളം ജില്ലയുടെ തെക്കേയറ്റത്ത് പ്രകൃതിരമണീയമായ ഗ്രാമീണതയും സജീവമായ ആധുനിക നാഗരികതയും തോളോടുതോൾ ചേർന്നുനിലക്കുന്ന കൊച്ചു ഗ്രാമമാണ് അരയങ്കാവ്. ഇവിടുത്തെ ഹൃദയകേന്ദ്രമായ ക്ഷേത്രത്തിൽ ഭദ്രകാളിശ്വരൂപമായി അരയങ്കാവിലമ്മ കുടികൊള്ളുന്നു . ദശാകാല ജാതി മത പരിമിതികളെ ഉലങ്കിച്ചു കൊണ്ട് തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും ആശ്വാസവും അനുഗ്രഹവുമേകി അമ്മ വാണരുളുന്നു. അമ്മയുടെ ആശ്ചര്യജനകമായ അനുഗ്രഹപ്രഭാവത്തിൻറെ കീർത്തി കൂടുതൽ ദൂരങ്ങളിലേക്ക് അനുദിനം വിസ്തരിക്കപ്പെടുന്നു. അമ്മയുടെ സന്നിധിയിലേക്കുള്ള ഭക്തരുടെ പ്രവാഹവും അനുസൃതം വർദ്ധിച്ചുവരികയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ ക്ഷേത്രം പിന്തുടരുക Unknown Track - Unknown Artist 00:00 / 00:00 ഞങ്ങളെ വിളിക്കുക : + 9185478 35933 / +919447174501 ക്ഷേത്രോൽപത്തി ഭദ്രകാളി അവതാരകഥ കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം ​ നിത്യപൂജ ചടങ്ങുകൾ , വിശേഷചടങ്ങുകൾ പ്രധാന വഴിപാടുകൾ ക്ഷേത്ര ഭരണ സംവിധാനം ശ്രീ ഭദ്ര കല്യാണമണ്ഡപം മേൽവിലാസം ഫോൺ നമ്പറുകൾ ​ കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം പൂരം 2022 ശ്രീ ഭദ്ര കല്യാണമണ്ഡപം

  • Rituals | Arayankavu Temple

    നിത്യനിദാന ചടങ്ങുകളും വിശേഷാൽ ചടങ്ങുകളും നിത്യനിദാന ചടങ്ങുകൾ ക്ഷേത്രത്തിലെ ദർശനസമയം രാവിലെ 5 .30 മുതൽ 10 .15 വരെ വൈകുന്നേരം 5 .30 മുതൽ 7 .15 വരെ ആണ്. നിത്യവും മൂന്നുപൂജകൾ നടക്കുന്നു. ഉച്ചപൂജക്കുശേഷം ദേവിയുടെ തിരുമുമ്പിൽ വച്ച് പുറത്തുഗുരുതി നിർവഹിക്കപ്പെടുന്നു. ആദ്യകാലത്ത് ഇവിടെ ഒരു നേരമേ പൂജ ഉണ്ടായിരുന്നു. പുതുവാമന തറവാട്ടിലെ ശ്രീലകത്ത് ആരാധിച്ചുവരുന്ന കണ്ണാടി ബിംബത്തിലായിരുന്നു ഒരു പൂജ. പുതുവാമന കാരണവർക്ക് ക്ഷേത്രത്തിൽ നിന്നുമുള്ള നിവേദ്യം തടസ്സപ്പെട്ടപ്പോൾ ഭഗവതി സ്വപനദർശനത്തിലൂടെ അദ്ദേഹത്തിനു അനുഗ്രഹിച്ചുനൽകിയ കണ്ണാടി ബിംബത്തിൽ ഭഗവതിയുടെ രാവിലത്തേപൂജ നടത്തുന്നതായാണു സങ്കൽപം. രാത്രിയിലാകട്ടെ തോട്ടറ തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ വടക്കേതിടപ്പള്ളിയിൽ ആയിരുന്നു. ഇന്നും തൃപ്പകുടം ക്ഷേത്രത്തിൽ അരയൻകാവ് ഭഗവതിക്ക് എല്ലാ വൈകുന്നേരങ്ങളിലും നടക്കുന്നു. പുതുവാമന തറവാട്ടിൽ നിത്യവും നേദിക്കുന്നതോടൊപ്പം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ ത്രികാലപൂജയും വർഷത്തിലൊരിക്കൽ നടന്നു. വിശേഷ ചടങ്ങുകൾ മകം : അരയങ്കാവിലമ്മയുടെ തിരുനാളായ മകം ദിവസം എല്ലാ മാസങ്ങളിലും വിശേഷാൽ പ്രാധാന്യത്തോടെ ക്ഷേത്രത്തിൽ ആചരിക്കുന്നു.അന്നേ ദിവസം അഞ്ചു പൂജകൾ നടത്തപ്പെടുന്നു.കളം എഴുത്തുംപാട്ടും നടക്കുന്നു ​ ഉദയാസ്തമനപൂജ ; വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ഉദയാസ്തമനപൂജയും ചാന്താട്ടവും നടക്കുന്നു കാർത്തിക വിളക്ക് :വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ വളരെ പകിട്ടോടെ വിശേഷാൽ കാർത്തിക ദീപക്കാഴ്ച ഭക്തജനങ്ങൾ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു ലക്ഷാർച്ചന --വർഷം തോറും വൃശ്ചിക മാസത്തിൽ ലക്ഷാർച്ചന നടക്കുന്നു മുറജപം --ഈശ്വരചൈതന്യത്തെ വേദമന്ത്രങ്ങളാൽ സവിശേഷമായി നടത്തുന്ന ഒരു പ്രധാന ചടങ്ങാണ് വേദമുറ .വേദം ഒരു മുറ പൂർണമായും ജപിച്ചു തയ്യാറാക്കുന്ന നെയ്യ് ഭഗവതിക്ക് ആരാധനാലയങ്ങൾ ഇവിടെ പതിവായി നടത്തുന്നുണ്ട്. നവരാത്രി : അരയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി വളരെ ഭക് തിപൂർവ്വം കൊണ്ടാടുന്നു .ശക്തി സ്വരൂപിണിയായ ഭഗവതിയെ ആരാധിക്കാൻ ഏറ്റവും ഉചിതമായ ഈ കാലത്തു നടത്തുന്ന സരസ്വതീ പൂജയോടനുബന്ധിച്ചു പുസ്തകപൂജയും വിദ്യാരംഭവും ആയുധപൂജയും നടക്കുന്നു.മഹാനവമി ദിവസം ഊരാണ്മ പുതുവാമന കുടുംബാംഗങ്ങൾ ഭഗവതിയ്ക് ,ക്ഷേത്രം തന്ത്രിയുടെ നേത്രുത്വത്തിൽ വിശേഷാൽ പന്തീരായിരം ഉരു പുഷ്പാഞ്ജലി നടത്തുന്നു.വിജയദശമി നാളിൽവിദ്യാരംഭം കുറിയ്ക്കാനായി അനവധി കുട്ടികൾ ഇവിടെ എത്താറുണ്ട് .കൂടാതെ ബഹുശതം വിദ്യാർത്ഥികളും മുതിർന്നവരും സരസ്വതീ മണ്ഡപത്തിൽ അക്ഷരങ്ങൾ എഴുതി,അറിവിനെ പുതുക്കി _cc781905-5cde-3194-bb3b- 136bad5cf58d_പൂജ നടത്തുന്നു.ഭക്ത ജനങ്ങൾ അമ്മയ്ക്കുമുന്നിൽ സംഗീതാർച്ചനയും നടത്താറുണ്ട്. ധ്വജപ്രതിഷ്ട വാർഷികം ഭഗവതി ക്ഷേത്രത്തിൽ ഇപ്പോഴുള്ള കൊടിമരം കൊല്ലവർഷം 1173-ൽ ആണ് പ്രതിഷ്ഠിക്കപ്പെട്ടത് .(10/071998).എല്ലാ വർഷവും മിഥുന മാസം ഉത്രാട നാളിൽ ധ്വജപ്രതിഷ്ഠാ വാർഷികമായി ആചരിക്കുന്നു .അന്നേ ദിവസം വിശേഷാൽ കലശാഭിഷേകം നടക്കുന്നു.ആയിരങ്ങളിൽ പങ്കെടുക്കുന്ന മഹാ പ്രസാദമുണ്ടാകും. ഇടിപൂരം തുലാം മാസത്തിലെയും വൃശ്ചികമാസത്തിലെയും പൂരം നാളുകളിൽ ഇടിപ്പൂരം ആചരിക്കപ്പെടുന്നു .പുതുവാമന കുടുംബത്തിലെ അന്തർജ്ജനങ്ങൾ ക്ഷേത്രത്തിനു മുമ്പിൽ വെച്ചുതന്നെ അരി ഉരലിൽ bb3b-136bad5cf58d_b-136bad5cf58d_bb3b-136bad5cf58d_ അവകാശചടങ്ങാണിത്. മണ്ഡല മഹോത്സവം :എല്ലാ വർഷവും വൃശ്ചികം മാസം 1 മുതൽ 41 ദിവസം മണ്ഡലക്കാലത്തു ദിവസവും വിശേഷാൽ ദീപാരാധനയും കാലം എഴുത്തും പാട്ടുംഭക്തജനങ്ങളുടെ വഴിപാടായി _cc781905-5cde-3194-bb3b -136bad5cf58d_നടക്കുന്നു .{ പൂരം അരയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആഘോഷമാണ് പൂരം. മീനം മാസത്തിലെ പുണർതം,പൂയം .ആയില്യം ,മകം ,പൂരം തുടങ്ങിയ ദിവസങ്ങളിൽ പൂരം ആഘോഷിക്കപ്പെടുന്നു. ​ പുണർതം നാളിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കലാപരിപാടികൾ ആരംഭിക്കുന്നു. അന്നു മുതൽ എല്ലാ ദിവസങ്ങളിലും വിവിധ ക്ഷേത്ര കലകളും നൃത സംഗീത പരിപാടികളും നടത്താറുണ്ട്. പൂയം ആയില്യം മകം നാളുകളിൽ അത്താഴ പ്പൂജയ്ക്കു ശേഷം രാത്രിയിൽ പല ദേശങ്ങളിൽ നിന്നുമുള്ള ദേശ താലപ്പൊലികൾ ക്ഷേത്രത്തിൽ സമർപ്പിക്കപ്പെടുന്നു.ആയില്യം നാളിൽ ഉച്ചപൂജയ്ക്കു സവിശേഷമായ ചതുശ്ശതം (പായസം ) നിവേദ്യം ഭഗവതിയ്ക്കു _cc781905-5cde-3194-bb3b-136bad5cf5cde-3194-bb3b-136bad5cf5cde-3194-bb3b-136bad5cf5994bd5cf5990bd5cf -136bad5cf58d_ആണ് .ഇത് പ്രസാദമായി വാങ്ങി കഴിക്കാൻ നൂറുകണക്കിന് ഭക്ത ജനങ്ങൾ അമ്പലത്തിൽ എത്താറുണ്ട് bb3b-136bad5cf58d_ഇളയതി ന്റെ കാർമ്മികത്തിലും സേന നായകനായ മുണ്ടയ്ക്കൽ പണിക്കരുടെ നേതൃത്വത്തിലും നടത്തുന്ന വിശേഷാൽ ആചാരമാണ് അറിയേറ്.ദാരിക നിഗ്രഹത്തിനായി ഭദ്രകാളിയായ അരയങ്കാവിലമ്മ നടത്തിയ വൻയുദ്ധത്തിനു മുന്നോടിയായി സൈനികർക്കു നൽകുന്ന ആയുധ പരിശീലനവും ആയുധ പൂജയും ഇവിടെ ചെയ്യുന്നു..കൂടാതെ യുദ്ധ സ്ഥലം ശുദ്ധിയാക്കുകയും ചെയ്യുന്നു.ഇതിനുശേഷം ഭഗവതിയെ സൈനികരുടെ അകമ്പടിയോടെ സ്ത്രീകൾ താലപ്പൊലിയുമായി സ്വീകരിക്കുന്നു._cc781905-5cde-3194-bb3bcf5-136 മകം നാളിൽ ക്ഷേത്രത്തിന്റെ വലിയമ്പലത്തിൽ പതിനാറു കൈകളിലും വിവിധ ആയുധങ്ങൾ വ്യന്നസി ച്ചു കൊണ്ടുള്ള അരയങ്കാവിലമ്മയുടെ മനോഹരമായ ദിവ്യ രൂപം വിശേഷാൽ കളമായി എഴുതപ്പെടുന്നു.അതി രാവിലെ ഭഗവതിയെ ആർപ്പും കൊരവയും ചേർന്നുള്ള എതിരേൽപ്പോടെ കളത്തിലേയ്ക് ആനയിക്കുന്നു.ഈ കളത്തിൽ അന്നേ ദിവസം അഞ്ചു പൂജകൾ _cc781905-3194cde-3bd5cde-3bd5cde ​ ദാരികയുദ്ധം നടന്ന ദിനം കൂടിയായ മീനം മാസത്തിലെ മകം നാൾ ,അരയങ്കാവിലമ്മയുടെ വിശേഷ തിരുന്നാളായി ആചരിക്കപ്പെടുന്നു.അന്നേ ദിവസം ,ഭഗവതിയെ ദർശിക്കുന്നതിത് സർവ്വ ഐശ്വര്യ സിദ്ധിയ്ക്കും സർവ്വാഭീഷ്ട പ്രദാനത്തിനും അനുഗ്രഹ ദായകമായതിനാൽ എല്ലാ ഭക്തജനങ്ങൾളും അന്നു അമ്മയെ ദർശിക്കാനെത്തുന്നു . വൈകുന്നേരം ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നു.പ്രഗത്‌ഭരായ വാദ്യ കലാകാരൻമാർ പങ്കെടുക്കുന്നു.ചെണ്ട മേളം ആസ്വദിയ്ക്കാൻ ഈ സമയത്തു ആയിരങ്ങൾ അരയങ്കാവിലെത്താറുണ്ട് .ഭക്തി സസാന്ദ്രവും ശ്രവണ മനോഹരവും ആയ ഈ എഴുന്നള്ളിപ്പ് ആസ്വാദകർക്ക് വലിയൊരു വിരുന്നായി മാറാറുണ്ട്. അത്താഴപ്പൂജയ്ക്കും താലപ്പൊലിയ്ക്കും ശേഷം ഭഗവതി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്നു.മേള വാദ്യ ഘോഷത്തോടെയും പാനക്കാരുടെ അകമ്പടിയോടെയും ആണ് _cc781905-5cde-3194-bb3b3b3b തുടർന്ന് വിജയാശ്രിതയായി ഭഗവതി തിരികെ ക്ഷേത്രത്തിലേയ്ക്ക് തിരികെ എഴുന്നള്ളുന്നു. പൂരം നാളിൽ വൈകുന്നേരം ഭക്തർക്ക് ദർശനം നൽകുന്നതിനായി അരയങ്കാവിലമ്മ സർവ്വാഭരണ ഭൂഷിതയായി ശ്രീ കോവിലിൽനിന്നും പുറത്തേയ്ക്കു എഴുന്നള്ളുന്നു. ക്ഷേത്രത്തിന്റെ ബലിയ്ക്കപുരയിൽ വടക്കോട്ട് ദർശനമായി 'അമ്മ ഇരുന്നരുളുന്നു. സന്ധ്യയോടെ ഭഗവതിയുടെ ഇളങ്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കുന്നു .ക്ഷേത്ര മതുലിനു പുറത്താണ് ഇളങ്കാവ്.അവിടെ ഓടിത്തുടർന്നു കാർമികത്വത്തിൽ പൂജ നടത്തുന്നു. ​ ഒറ്റത്തൂക്കം ​ അരയങ്കാവിലമ്മയുടെ പ്രീതിയ്ക്കു ള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാട് എന്ന സങ്കൽപ്പത്തിലാണ് ഒറ്റത്തൂക്കം നടത്തുന്നത്.ഭഗവതിയുടെ സൈനികരായ ശിവ ഭൂതങ്ങളാണ് ഒറ്റത്തൂക്കങ്ങൾ .ആദ്യം _cc781905-5cde-3194-bb3b- 136bad5cf58d_പണ്ടാര തൂക്കം നടക്കുന്നു.പിന്നീട് വഴിപാടു തൂക്കങ്ങളും നടത്തുന്നു. മൂലയിൽ പണിക്കരുടെ നേതൃത്വത്തിൽ തൂക്കക്കാർ ഉടുത്തു കെട്ടുന്നു.പിന്നീട് മുണ്ടയ്ക്കൽ പണിക്കർ ഈ തൂക്കങ്ങളുടെ ചൂണ്ടകുത്തൽ നടത്തുന്നു. നടത്തുന്നു .എല്ലാവർഷവും ഇരുന്നൂറോളം തൂക്കങ്ങൾ ഇവിടെ ഉണ്ടാവാറുണ്ട്. ​ ഗരുഡൻ തൂക്കം ​ ദാരിക വധത്തിനു ശേഷം ദേവന്മാരാൽ പൂജിക്കപ്പെട്ടു ഇരിക്കുന്ന ഭഗവതിയെ കണ്ടു വണങ്ങാൻ വിഷ്ണു വാഹനമായ പക്ഷി രാജാവ് ഗരുഡൻ ഏതുന്ന ചടങ്ങാണ് ഗരുഡൻ തൂക്കം .യുദ്ധത്തിൽ ഭഗവതിയുടെ വാഹനമായിരുന്ന വേതാളത്തിന് വിശപ്പും ദാഹവും കലശലായി ഉണ്ടായി.ഭൂതഗണങ്ങളുടെ രക്തം പണം ചെയ്തതിനു ശേഷം ശേഷവും വേതാളത്തി ന്നു നൽകി.യുദ്ധ ഭൂമിയിൽ ആദ്യം എത്തുന്ന ആളെ ഭക്ഷിച്ചു കൊള്ളാൻ അനുവാദം നൽകി .ഈ സമയത്താണ് ഗരുഡൻ എത്തിയത്.വിഷു വാഹനമായ ഗർഗരുഡനെവധിക്കുന്നതിനു പകരം ഗരുഡന്റെ ഒരു തുള്ളി രക്തം നൽകി വേതാളം പാന ചെയ്തു പൂർണ തൃപ്തനായി.ഈ ഐതീഹ്യത്തിന്റെ _cc781905-5cde-3194-6800006-06-06-06-02-2012-2012-02-2010 දක්වා തൂക്കം ഭക്ത ജനങ്ങളുടെ ഗൃഹത്തിൽ നിന്നും അലങ്കരിക്കപ്പെട്ട വാഹനങ്ങളിൽ ഗരുഡൻമാരുടെ മേള വാദ്യത്തോടെയാണ് ക്ഷേത്രത്തിലെത്തുന്നത്.ഭഗവതിയുടെ തിരുമുമ്പിൽ എത്തി പയറ്റോടെ വണങ്ങുന്നു.അനുസരിച്ച് ഇളങ്കാവിലെത്തി ചുങ്ക കുത്തൽ ചടങ്ങ് നടത്തി. അരയങ്കാവ് ഭഗവതി ക്ഷേത്രത്തിലാണ് .പൂരപ്പറമ്പിൽ മേളത്തിനനുസരിച്ച് ഒരേ തലത്തിൽ നൂറോളം ഗരുഡൻ പയറ്റുന്ന കാഴ്ച്ച നയന മനോഹരവും ഇമ്പമാർന്നതും ആണ്.ഈ അപൂർവ കാഴ്ച കാണാൻ ആയിരങ്ങൾ അന്ന് അരയങ്കാവിലെത്തുന്നു ഭഗവതി തിരികെ ശ്രീ കോവിലേയ്ക്കു എഴുന്നള്ളുന്നതോടെ പൂരത്തിനു സമാപനമാവുന്നു. ​ ഉത്സവം : മേടമാസം അഞ്ചാം തീയതി കൊടികയറി പത്താമുദയം നാൾ ആറാട്ടോടെയാണ് ഈ ഉത്സവം ആചരിക്കുന്നത് .ഉത്സവ നാളുകളിൽ എല്ലാ ദിവസവും ശ്രീഭൂതബലിയും രാവിലെയും വിളക്കിനെഴുന്നള്ളിപ്പും നടക്കുന്നു.ഈ ഉത്സവ ദിവസങ്ങളിൽ വിവിധ ദിവസങ്ങളിൽ നടക്കുന്ന ചാർച്ചബലിയും നടക്കുന്നു. ,തോട്ടറയിൽ പുതുവാമന ആറാട്ടു കടവിലേക്ക് എഴുന്നള്ളുന്നു .അവിടെ ആറാട്ടിന് ശേഷംപുതുവാമന തറവാട്ടിലെ ശ്രീകോവിലിൽ എഴുന്നള്ളിയിരിക്കുന്നു.അവിടെ പൂജ സ്വീകരിയ്കുന്നു .തുടർന്ന് വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം തിരികെ താലപ്പൊലികളോടെയും മേളത്തോടെയും തിരികെ അമ്പലത്തിലേയ്ക്ക് എഴുന്നള്ളുന്നു.ഭഗവതിയുടെ ആറാട്ട് എഴുന്നള്ളിപ്പിനെ സ്വീകരിച്ചുകൊണ്ട് ഭക്തർ വഴിയുടെ ഇരുവശവും അലങ്കാരത്തോടെ ദീപങ്ങൾ കത്തിക്കുകയും പറകൾ വെയ്ക്കുകയും ചെയ്യുന്നു

  • Contact Temple | Arayankavu Temple

    മേൽവിലാസവും ഫോൺനമ്പറുകളും അരയങ്കാവ് ഭഗവതി ക്ഷേത്രം അരയങ്കാവ് അരയങ്കാവ് പി.ഒ എറണാകുളം ജില്ല .കേരളം 682317 ഇമെയിൽ വിലാസങ്ങൾ arayanakavubhagavathi@gmail.com puthuvayaparam@gmail.com തിരികെ വീട്ടിലേക്ക് ഞങ്ങളെ വിളിക്കുക +919447174501

  • Kalyanamandapam | Arayankavu Temple

    വീട് ചരിത്രം ആചാരങ്ങൾ മാനേജ്മെന്റ് വഴിപാടുകൾ കരോട്ട് തൃപ്പക്കുടം മഹാദേവക്ഷേത്രം ക്ഷേത്രവുമായി ബന്ധപ്പെടുക More... ശ്രീ ഭദ്ര കല്യാണമണ്ഡപം

  • Gallary | Arayankavu Temple

    വീട് ചരിത്രം ആചാരങ്ങൾ മാനേജ്മെന്റ് വഴിപാടുകൾ കരോട്ട് തൃപ്പക്കുടം മഹാദേവക്ഷേത്രം ക്ഷേത്രവുമായി ബന്ധപ്പെടുക More... അരയങ്കാവ് ഭഗവതി ക്ഷേത്രം

  • History | Arayankavu Temple

    ക്ഷേത്രോൽപത്തിയും ഭദ്രകാളീ അവതാരകഥയും ​ ക്ഷേത്രോൽപത്തി അരയങ്കാവ് ഭഗവതി ക്ഷേത്രത്തിൻറെ ഉത്പത്തിയെക്കുറിച്ച് ഭക്തജനങ്ങൾ വാമൊഴിയായും വരമൊഴിയായും കൈമാറിക്കൊണ്ടിരിക്കുന്ന ഐതീഹ്യം ഇപ്രകാരമാണ് ഈ ക്ഷേത്രം നിലനിൽക്കുന്ന സ്ഥലം ,നൂ ടാണ്ടുകൾക്കു മുമ്പ് തീർത്തും ജനവാസമില്ലാത്ത കുറ്റിക്കാടുകളായിരുന്നു. സ്ഥലത്തെ ജന്മിയും ബ്രാഹ്മണോത്തമനുമായ പുതുവാമന കുടുംബത്തിൻറെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം . പുതുവാമന കുടുംബത്തിന്‌ അക്കാലത്തു കുമ്പളം ദേശത്തും കുറെ ഭൂമി ദേശവഴിയായി. ആ ദേശത്തുനിന്നും അരജാതിയിൽപെട്ട കുടിയാന്മാർ പുതുവാമന കുടുംബത്തിൻറെ ആശ്രിതരായി ഇവിടെയും വിവിധ ജോലികളിൽ ഏർപ്പെടുന്നു. ഒരിക്കൽ അരയന്മാരിൽ സ്ത്രീകൾ ഉൾപ്പടെ ചിലർ ഈ കുറ്റിക്കാടുകളിൽ പുല്ലരിയാൻ നിയോഗിക്കപ്പെട്ടു .മരങ്ങളും വള്ളികളും തിങ്ങിനിറഞ്ഞിരുന്ന കുറ്റിക്കാട്ടിൽ പുല്ലരിയുന്നതിനിടയിൽ ഒരു അരയസ്ത്രീയുടെ വാൾതന്നെ ശക്തമായ ഒരു വസ്തുവിൽ എത്തുന്നു. ദിവ്യമായ ഈ അനുസ്യുത രക്തപ്രവാഹത്തെ വീക്ഷിച്ച അരയസ്ത്രീ പരിഭ്രാന്തയായി തൽക്ഷണം മോഹാലസ്യപ്പെട്ടു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ പുതുവാമനയിൽ ചെന്ന് വിവരം അറിയിച്ചു. മനയിലുണ്ടായിരുന്ന കാരണവർ ഉടൻതന്നെ വെളിപ്പെടുത്തുകയും ചെയ്തു . രക്തം ഉരുവിട്ട സ്ഥലത്തിനു ചുറ്റും അഭൗമികമായ ദിവ്യചേദസ്സ് വ്യാപിച്ചിരിക്കുന്നതുകണ്ടു. അതിപ്രഭാവമുള്ള ശക്തിസ്വരൂപമാണിവിടെ പ്രത്യക്ഷമായിരിക്കുന്നതെന്നു അദ്ദേഹത്തിനു മനസ്സിലായി. ഉടൻതന്നെ ദേവീഭാവത്തിനു ഉടൻ ലഭ്യമായ നിവേദ്യങ്ങൾ നിവേദിക്കുകയും സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്തു.ഉടൻ രക്തപ്രവാഹം നിലക്കുകയും ചെയ്തു . ​ തുടർന്നു ശിലക്കുചുറ്റുമുള്ള പുല്ലും മരങ്ങളും നീക്കംചെയ്ത് ആ സ്ഥലം ആരാധനായോഗ്യമാക്കിത്തീർത്തു. അദ്ദേഹം തന്നെ ദേവീ ചൈതന്യത്തെ കുടിയിരുത്തുന്നതിനായി ശാസ്ത്ര വിധികളനുസരിച്ചു അവിടെ ഒരു ചെറിയ ക്ഷേത്രം പണിതു . എല്ലാവിധ തന്ത്രവിധികളോടെ ഭഗവതിയുടെ പ്രതിഷ്ഠ നിർവഹിക്കുകയും ചെയ്തു. സമീപപ്രദേശത്തു തന്നെയുള്ള പ്രമുഖ തന്ത്രികുടുംബമായ മണയത്താട്ട് നമ്പൂതിയെ ക്ഷേത്രത്തിന്റെ താന്ത്രിയായി അവരോധിക്കുകയും ചെയ്തു. മണയത്താട്ട് തറവാട്ടിൽ അരയങ്കാവിലമ്മയുടെ സാന്നിദ്ധ്യമുണ്ട്. ഇപ്പോഴത്തെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരിപ്പാടാണ്. ​ ആദ്യമേയുള്ള സ്ഥലത്തു ഇപ്രകാരം നിർമ്മിച്ച ക്ഷേത്രം തന്നെയാണ് ഇന്നും എവിടെയുണ്ട് . പിന്നീട് ഭക്തജനസൗകര്യത്തിനായി പല അടിസ്ഥാനസൗകര്യങ്ങളും കാലോചിതമായി കൂട്ടിച്ചേർക്കപ്പെടുകയും ഇന്നത്തെപോലെ ഒരു വലിയ ക്ഷേത്രസങ്കേതമായി ക്രമേണ മാറുകയും ചെയ്തു അന്നുമുതൽ പുതുവാമന നമ്പൂതിരിയുടെ പരദേവതയായി സങ്കൽപിച്ച് ആരാധിച്ചുവരുന്ന അരയങ്കാവിലമ്മയുടെ അനുഗ്രഹാശിസ്സുകൾ മൂലം കുടുംബം നാൾക്കുനാൾ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. എല്ലാ വർഷവും വൃശ്ചികമാസത്തിൽ 12 നാൾ പുതുവാമന കുടുംബത്തിലൊരാൾ ഭഗവതിക്കു പൂജ കഴിച്ചു. അതുപോലെ മീനമാസത്തിലെ പൂയം , ആയില്യം, മകം തുടങ്ങിയ ദിവസങ്ങളിലും പൂജ ചെയ്യുന്നു. മഹാനവമിദിവസം പുതുവമനകുടുംബാഗങ്ങൾ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ വിശേഷാൽപന്തീരായിരം ഉരു അരയന്മാരാൽ ദർശിക്കപ്പെട്ട ദേവി ചൈതന്യം കാലാന്തരത്തിൽ അരയങ്കാവിലമ്മ എന്നപേരിൽ ആരാധിക്കപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ ദേശഭേദമന്യേ ഈ ക്ഷേത്രസങ്കേതത്തിൽ എത്തി അമ്മയുടെ അനുഗ്രഹത്തിനു പാത്രീഭൂതരാകാൻ തുടങ്ങി. ഈ ഭക്തജനപ്രവാഹം ഇന്നും തുടർന്നുപോരുന്നു. കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം ​ അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശം കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തോട്ടറ തൃപ്പക്കുടം മഹാദേവക്ഷേത്രം മഹാദേവക്ഷേത്രത്തിൻറെ മഹാദേവ ചെയ്‌തന്യം തന്നെയാണിവിടെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. അരയങ്കാവ് ഭഗവതിക്ഷേത്രം ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന പുണ്യസങ്കേതമാണ് കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം. ഇവിടെ നിത്യവും പൂജ നടന്നുവരുന്നു. മഹാശിവരാത്രി നാളിൽ ലക്ഷാർച്ചനയും ആചരിക്കുന്നു. മണ്ഡലമഹോത്സവകാലത്ത് വിശേഷാൽ ദീപാരാധനയും നടന്നുവരുന്നു . ​ ഉപദേവന്മാർ ക്ഷേത്രത്തിൽ ഉപദേവന്മാരായി ശ്രീ ധർമ്മശാസ്താവും യക്ഷിയും നാഗങ്ങളും അന്നപൂർണേശ്വരിയും പ്രതിഷ്ഠിച്ചിരിക്കുന്നു. പുതുവാ തൃക്ക ശ്രീ കൃഷ്ണ ക്ഷേത്രം അരയങ്കാവ് ഭഗവതി ക്ഷേത്രത്തിനു തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രമാണ് പുതുവാ തൃക്ക ശ്രീ കൃഷ്ണ ക്ഷേത്രം. അതിപുരാതനമായ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഭദ്രകാളീ അവതാരകഥ പണ്ട് ദേവന്മാരും അസുരന്മാരും തമ്മിൽ അതുഗ്രമായ ഒരു യുദ്ധമുണ്ടായി. അതിൽ അസുരന്മാരാൽ പരാജിതനായ ദേവന്മാർ ശ്രീമഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയും മഹാവിഷ്ണുവിൻറെ സഹായത്താൽ അസുരന്മാരെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ചെയ്തു t_ttum ചെയ്തു. അസുരസൈന്യം മിക്കവാറും നശിച്ചപ്പോൾ, ദൈത്യവനിതകളായ ദാരുമതിയും ദാനുമതിയും ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. കരുത്തുള്ള പുത്രന്മാരെ വരമായി സമ്പാദിച്ചു. ഇപ്രകാരം ദാനവതിക്ക് ദാനുവാനും ദാരുമതിക്ക് ദാരുകനും പുത്രന്മാരായി ജനിച്ചു.ഈ പുത്രന്മാർ ഉഗ്രദസ്സ് ചെയ്തു. ദേവന്മാരെയെല്ലാം അതിജീവിക്കാവുന്ന അപൂർവ വരങ്ങളും സ്വന്തമാക്കി. ഈ വരലാഭത്തെ തുടർന്ന് ദാരികൻ ദേവന്മാരെ യുദ്ധത്തിൽ പരാജയപ്പെടുത്തി ത്രിലോകവും സ്വന്തം അധീനതയിലാക്കി. മാത്രവുമല്ല തന്റെ സാമ്രാജ്യത്തിൽ യാതൊരു സത്കർമങ്ങളും നടത്തുന്നത് നിരോധിക്കുകയും ചെയ്തു. അതോടൊപ്പം അനവധി_cc781905-5cde-3194-bb3b-138bad3b-135 ഇതോടെ സർവലോകവും അധർമ്മത്തിന്റെ വിളനിലമായി ചേർന്നു. ദുരാത്മാവായ ദാരികന്റെ പ്രഭാവത്തെ മറികടക്കുവാനായി ത്രിമൂർത്തികൾ ഒരുമിച്ച് ഒരുപായം കൈക്കൊണ്ടു സ്വന്തം ശക്തിയിൽ നിന്നും ആറു ദിവ്യസ്ത്രീകളെ സൃഷ്ടിച്ചു. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കുമാരി, വാരാഹി,ഇന്ത്രാണി എന്നിവരായിരുന്നു. ദാരികനെതിരെ ഇവർ വളരെ ദീർഘവും കഠിനവും ആയ യുദ്ധം ചെയ്തെങ്കിലും അവസാനം പരാജയപ്പെട്ടു. വീണ്ടും പ്രപഞ്ചത്തിൽ അധർമം വ്യാപിച്ചപ്പോൾ കൈലാസനാഥനായ ശ്രീമഹാദേവൻ രോഷാകുലനായി തൻറെ മൂന്നാം തൃക്കണ്ണിൽ നിന്നും കറുത്ത കളേബര കാന്തിയോടുകൂടി ഒരു ദിവ്യരൂപത്തെ സൃഷ്ട്ടിച്ചു. A ദേവിരൂപമാണ് ശ്രീ ഭദ്രകാളി. ​ പിതാവായ മഹാദേവൻറെ അനുജ്ഞപ്രകാരം ദേവമാതാക്കളോടൊപ്പം ദാരികനുമായി ഭദ്രകാളി യുദ്ധം നടത്തി. അതിഘോരമായ യുദ്ധമാണ് പിന്നീട് നടന്നത്. അദ്ഭുതപൂർവമായ ഈ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ അസുരൻ മുൻകൈ നേടിയെടുത്തു. അപ്പോൾ പതിവൃതയായ ദാരികപത്നിയുടെ വൃതം ഭംഗം വരുത്തുവാൻ ദുർഗ്ഗാദേവി പ്രയത്‌നുകയും വൃതത്തെ ദുർബ _cc781905-5cde-3194-bb3b-136bad5cf-1358. പത്നിയുടെ വൃതം മുടങ്ങിയതറിഞ്ഞ ദാരികൻ തന്റെ അന്ത്യമടുത്തുവെന്നു തീർച്ചയാക്കി അതിഭയാനകമായ ആക്രമണം തോറ്റുവിട്ടു. പക്ഷെ അന്ത്യത്തിൽ ഭദ്രകാളിക്കു മുന്നിൽ കീഴടങ്ങുകയും ഭദ്രകാളിയാൽ വധിക്കപ്പെടുകയും ചെയ്തു. ഇപ്രകാരം ദാരികനെ നിഗ്രഹിച്ച് ത്രിലോകങ്ങൾക്കെല്ലാം സൗഖ്യവും സമാധാനവും നൽകി. പിതാവായ മഹാദേവാ നുശാസനത്താൽ പിന്നീട് ഭദ്രകാളി വിവിധ നാമങ്ങളിൽ ത്രിലോകത്തിലെ വിവിധ സങ്കേതങ്ങളിൽ ഭക്തജനാനുഗ്രഹത്തിനായി. കുടികൊള്ളുന്നു. ​ പ്രതിഷ്ഠാ സവിശേഷതകൾ നേരത്തെ സൂചിപ്പിച്ച ദിവ്യ ഐതീഹ്യത്തിൽ പരാമർശിച്ചപോലെ നിലക്കാത്ത രക്തപ്രവാഹം ഉറവിടം അതിദിവ്യമായ ദാരുശിലയിൽ നിന്നായിരുന്നു അരയങ്കാവിലമ്മയുടെ രൂപം പണ്ട് പ്രതിഷ്ഠിക്കപ്പെട്ട ഈ ദാരുബിംബത്തിൽ എന്നും കാണപ്പെടുന്നു. ഈ ദാരുബിംബത്തിൽ വർഷംതോറും രണ്ടു തവണ മേടമാസം പത്താമുദയനാളിലും വൃശ്ചികമാസം കാർത്തിക നാളിലും ) ചാന്താട്ടം നിർവഹിച്ചുവരുന്നു. നിത്യനിദാന ചടങ്ങുകൾക്കായി അർച്ചനാബിംബവും ശ്രീകോവിലിൽ പ്രതിഷ്ഠിക്കപ്പെട്ടു . ദേവീക്ഷേത്രങ്ങളിൽ വളരെ വിശേഷപ്പെട്ടതും അപൂർവവുമായ ദർശന ഭാവമാണ്. ഇവിടെ ഉള്ളത്. വടക്കേ ദിശയിലേക്ക് ദർശനമായിട്ടുള്ള ദേവീചൈതന്യം അങ്ങേയറ്റം ശക്തിയും ശാന്തതയും പ്രസന്നവും തദ്വാരാ അനുഗ്രഹദായകത്വംഉള്ളതായും പരിഗണിക്കപ്പെടുന്നു. ദാരിക നിഗ്രഹത്തിലൂടെ ത്രിലോകങ്ങൾക്ക് രക്ഷനൽകിയ ഇവിടെ ദേവീചൈതന്യം. ശാന്തവുംസാത്വികവുമായ ഈ ദേവീ ഭാവം തന്നെ ആശ്രയിക്കുന്ന ഏവർക്കും സംരക്ഷണവും അനുഗ്രഹവും നൽകുന്നു. പണ്ടൊരിക്കൽപുതുവാമന കാരണവർക്ക് ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം തടസ്സപ്പെട്ടപ്പോൾ ഭഗവതി സ്വപ്നദർശനത്തിലൂടെ അനുഗ്രഹം നൽകി കണ്ണാടിബിംബം അരയങ്കാവ് ഭഗവതിയുടെ മൂലസ്ഥാനമായി ഇപ്പോഴും തറവാട്ടിൽ_cc781905-54c781905 ​ ഒരുകാലത്ത് അരയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവീ ഉപാസനയായി കഴിഞ്ഞിരുന്ന ആത്രശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരി പ്രായാധിക്യത്താൽ സ്വദേശത്തേക്കു മടങ്ങുകയുണ്ടായി. അപ്പോൾ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതിനായി ഭഗവതിയുടെ ചൈതന്യം ആത്രശ്ശേരി ഇല്ലത്തിനു സമീപം പ്രത്യക്ഷപ്പെടുക ഉണ്ടായത്രെ. പ്രസ്തുത സ്ഥലത്തു നിർമിക്കപ്പെട്ട ക്ഷേത്രമാണ് തൃക്കളത്തൂർ വള്ളിമറ്റത്തു ഭഗവതി ക്ഷേത്രം. ഈ പ്രദേശത്ത് നിന്ന് ഇപ്പോഴും അനവധി ഭക്തജനങ്ങൾ ഭഗവതിയെ ദർശിക്കാൻ എത്താറുണ്ട്. ഇതുപോലെ അരയങ്കാവിലമ്മയുടെ സാന്നിദ്ധ്യത്തെ ഈ ക്ഷേത്രത്തിനു പുറമെ മറ്റ് നിരവധി ശ്രേഷ്ഠ സങ്കേതത്തിലും സങ്കൽപിച്ചു ആരാധിച്ചു വരുന്നു. അവിടെയെല്ലാം അമ്മക്ക് മുറപ്രകാരം പൂജാനിവേദ്യങ്ങൾ ചെയ്യുന്നുണ്ട്. തന്ത്രി കുടുംബമായ മണയത്താറ്റ് മന തറവാട്ടിൽ ദേവിയെ ആചാരപൂർവ്വം ആരാധിച്ചുവരുന്നു. മള്ളിയൂർ മന, സൂര്യകാലടി മന തുടങ്ങിയവ പ്രശസ്ത ബ്രാഹ്മണ കുടുംബങ്ങളിലും ഭഗവതിക്ക് സമർപ്പിക്കുന്നു. കളരിദേവത എന്ന സങ്കൽപത്തിലും മറ്റു പലസ്ഥലങ്ങളിലും അരയങ്കാവിൽ ഭഗവതിയെ ആരാധിക്കുന്നു. അരയങ്കാവിലമ്മയുടെ ശക്തിപ്രഭാവത്തിൻറെ വിസ്താരവും ആഴവും നാം മനുജർക്കിപ്പോഴും പൂർണമായും തെളിഞ്ഞു കഴിഞ്ഞിട്ടില്ലെന്ന് പറയാം.

  • | Arayankavu Temple

    അമ്മേ ശരണാഗതി തരണേ അരയങ്കാവ് ഭഗവതി ക്ഷേത്രം സൈറ്റിൽ പ്രവേശിക്കുക പുതുവാമന ദേവസ്വം ട്രസ്റ്റ് വെബ്സൈറ്റ്

  • Karotte Trippakudam Mahadevakshetram | Arayankavu Temple

    കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശം കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തോട്ടറ തൃപ്പക്കുടം മഹാദേവക്ഷേത്രം മഹാദേവക്ഷേത്രത്തിൻറെ മഹാദേവ ചെയ്‌തന്യം തന്നെയാണിവിടെയം പ്രതിഷ്ഠിച്ചിരിക്കുന്നത്. അരയങ്കാവ് ഭഗവതിക്ഷേത്രം ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന പുണ്യസങ്കേതമാണ് കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം. ഇവിടെ നിത്യവും പൂജ നടന്നുവരുന്നു. മഹാശിവരാത്രി നാളിൽ ലക്ഷാർച്ചനയും ആചരിക്കുന്നു. മണ്ഡലമഹോത്സവകാലത്ത് വിശേഷാൽ ദീപാരാധനയും നടന്നുവരുന്നു.അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശം കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തോട്ടറ തൃപ്പക്കുടം മഹാദേവക്ഷേത്രം മഹാദേവക്ഷേത്രത്തിൻറെ മഹാദേവ ചെയ്‌തന്യം തന്നെയാണിവിടെയം പ്രതിഷ്ഠിച്ചിരിക്കുന്നത്. അരയങ്കാവ് ഭഗവതിക്ഷേത്രം ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന പുണ്യസങ്കേതമാണ് കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം. ഇവിടെ നിത്യവും പൂജ നടന്നുവരുന്നു. മഹാശിവരാത്രി നാളിൽ ലക്ഷാർച്ചനയും ആചരിക്കുന്നു. മണ്ഡലമഹോത്സവകാലത്ത് വിശേഷാൽ ദീപാരാധനയും നടന്നു. ​ ​

  • Offerings | Arayankavu Temple

    പ്രധാന വഴിപാടുകൾ അറുനാഴി പായസവും പുറത്തു ഗുരുതിയും ഗണപതി ഹോമവും ആണ് ഇവിടെ ദിവസവും നടത്തുന്ന പ്രധാന വഴിപാടുകൾ കളം എഴുത്തുംപാട്ടും വലിയ ഗുരുതിയും പ്രധാന വഴിപാടുകളായി ഭക്തജങ്ങൾ പ്രത്യേക പ്രാർത്ഥനയോടെ ഭഗവതിയ്ക്കു സമർപ്പിക്കുന്നു. മറ്റു വഴിപാടുകൾ ഇപ്രകാരമാണ് ഭഗവതി ക്ഷേത്രം ​ പുഷ്പാഞ്ജലി ------ രക്ത പുഷ്പാഞ്ജലി ഗുരുതി പുഷ്പാഞ്ജലി ശത്രുസംഹാര പുഷ്പാഞ്ജലി സ്വയംവര മന്ത്ര പുഷ്പാഞ്ജലി ഐക്യമതൃ പുഷ്പാഞ്ജലി ശ്രീസൂക്ത മന്ത്ര പുഷ്പാഞ്ജലി ആയുർസൂക്ത മന്ത്ര പുഷ്പാഞ്ജലി ഗായത്രി മന്ത്ര പുഷ്പാഞ്ജലി സാരസ്വത മന്ത്ര പുഷ്പാഞ്ജലി പ്രത്യംഗരി മന്ത്ര പുഷ്പാഞ്ജലി തൃപുര സുന്ദരീ മന്ത്ര പുഷ്പാഞ്ജലി തൃഷ്ടുപ്പ് മന്ത്ര പുഷ്പാഞ്ജലി ലളിത സഹസ്രനാമാർച്ചന അടിമകിടത്തൽ ഒരുദിവസത്തെ പൂജ അറുനാഴി പായസം നെയ്പായസം കടും പായസം കൂട്ട് പായസം ഗുരുതി പുറത്തു ഗുരുതി കൈവട്ടക ഗുരുതി മാല ചെമ്പരത്തി മാല ചെത്തി മാല തുളസി മാല വിളക്ക് നെയ്വിളക്ക് വെള്ള നിവേദ്യം കളം എഴുത്തും പാട്ട് ദീപാരാധന നിറമാല വാൾ പൂജ തകിട് പൂജ ചരട് പൂജ താക്കോൽ പൂജ താലി പൂജ പട്ടും താലിയും നടയ്ക്കൽ വെപ്പ് താലി ചാർത്തൽ നിലവിളക്കു നടയ്ക്കൽ വെപ്പ് ചോറൂണ് തുലാഭാരം വിവാഹം വലിയ ഗുരുതി ഉദയാസ്തമന പൂജ ശിവക്ഷേത്രം ​ ധാര വിളക്ക് നെയ്വിളക്ക് വെള്ള നിവേദ്യം പാൽ പായസം കൂട്ടുപായസം പിഴിഞ്ഞു പായസം 11 കുടം,അഭിഷേകം 101 കുടംഅഭിഷേകം 1001കുടം അഭിഷേകം പുഷ്പാഞ്ജലി മൃതുഞ്ജയ പുഷ്പാഞ്ജലി ശിവ സഹസ്രനാമാർച്ചന ഒരു ദിവസത്തെ പൂജ മാല കൂവള മാല മൃതുഞ്ജയഹോമം കറുക ഹോമം ഉമാമഹേശ്വര പൂജ ​ ​ വഴിപാടുകൾ ക്ഷേത്രത്തിലെത്തി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് . ​ ക്ഷേത്രത്തിലെ ഫോണിൽ വിളിച്ചു വഴിപാട് വിവരങ്ങൾ പറഞ്ഞു ബുക്ക് ചെയ്യാവുന്നതും ആണ് . കൂടാതെ ബുക്ക് ഉപയോഗിക്കേണ്ട ചെയ്യുന്നതിനു ബുക്ക് സേവാ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ് വഴിപാട് തുക അടയ്ക്കുന്നതിനായി UPI പേയ്‌മെന്റ് (GPay, Paytm ,BHIM etc) സംവിധാനവും ലഭ്യമാണ്. ഫോൺ നമ്പറുകൾ വഴിപാട് കൗണ്ടർ +918547718707 & +918547835933 ഓഫീസ് +919447174501 ​ ​ ഗണപതി ​ ഗണപതിഹോമം അഷ്ടദ്രവ്യ ഗണപതി ഹോമം ശാസ്താവ് ​ പുഷ്പാഞ്ജലി എള്ള് തിരി നെയ്‌വിളക്ക് വിളക്ക് എള്ള് പായസം നീരാഞ്ജനം അഭിഷേകം ​ അന്ന പൂർണേശ്വരി ​ പുഷ്പാഞ്ജലി വിളക്ക് പൂജ യക്ഷി ​ പൂജ പാൽ പായസം തേച്ചുകുളി സർപ്പങ്ങൾ നൂറും പാലും ആയില്യം പൂജ

  • Management | Arayankavu Temple

    ക്ഷേത്ര ഭരണ സംവിധാനം പുതുവാ മന ദേവസ്വം ട്രസ്റ്റ് അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ പുതുവാമന കുടുംബാംഗങ്ങളുടെ വ്യവസായ പുതുവാമന d_ദേവസ്വം ട്രസ്റ്റ്-36bad5cf58d_ദേവസ്വം ട്രസ്റ്റ്-8d_ദേവസ്വം39 ഭരണം .അരയങ്കാവിലമ്മയുടെ ചൈതന്യം ഉത്തരോത്തരം ഭക്തജനങ്ങൾക്ക് അനുഗ്രഹദായകമായി മാറുന്നതിനു വേണ്ടി ക്ഷേത്രാചാരങ്ങൾ മുടക്കം കൂടാതെയും ലോപം വരാതെയും .ട്രസ്റ്റ് നടത്തി വരുന്നു.ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്തിനും ട്രസ്റ്റ് ശ്രമിയ്ക്കുന്നു.അരയങ്കാവിലമ്മയുടെ ഭക്തർ സമർപ്പിക്കുന്ന വിഭവങ്ങളിൽ നിന്നും ഒരു നിശ്ചിത തുക എല്ലാവർഷവുംഅശരണരായ മനുഷ്യരുടെ ക്ഷേമത്തിനായി ട്രസ്റ്റ് _cc781905-5cde-3194 -bb3b-136bad5cf58d_വിനിയോഗിക്കുന്നു.ഈ ചാരിറ്റി ഫണ്ടിൽ നിന്നും അർഹരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നു.നിയമാനുസൃതം രൂപീകരിക്കപ്പെട്ട ഈ ട്രസ്റ് ക്ഷേത്ര ഭരണം ചിട്ടയായും കാര്യക്ഷമമായും നടത്തുകയും വർഷം തോറും ഓഡിറ്റ് ചെയ്ത വരവുചെലവ് കണക്കുകൾ സർകാരിലേയ്ക് സമർപ്പിയ്ക്കുകയും ചെയ്യുന്നു ​ പുതുവാമന ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ മാനേജിങ് ട്രസ്റ്റി &ദേവസ്വം മാനേജർ പി വി നാരായണൻ നമ്പൂതിരിപ്പാട് സെക്രട്ടറി -- പി വി ശിവദാസ് ട്രഷറർ ---പി വി കൃഷ്ണൻ അരയങ്കാവ് ഭഗവതി സേവാ സംഘം ​ അരയങ്കാവിലമ്മയുടെ ഭക്തരായ പൊതുജന ങ്ങളുടെ സേവന സംഘടനയാണ് അരയങ്കാവ് ഭഗവതി സേവാ സംഘം ..1969 ൽ നിയമാനുസൃതം രൂപം കൊണ്ട ഈ സംഘത്തിൽ എല്ലാ ഭക്തരും ജാതിഭേദമന്യേ ഉൾക്കൊള്ളുന്നു.ക്ഷേത്രത്തിലെ ചടങ്ങുകൾ നടത്തുന്നതിന് ദേവസ്വത്തിന് പിന്തുണ നൽകുന്നതിനോടൊപ്പം ആഘോഷങ്ങളും വിശേഷാൽ ചടങ്ങുകളും ക ലും വിപുലമായി മോടിയോടെ നടത്തുവാൻ സേവാസംഘം പ്രവർത്തിക്കുന്നു. ക്ഷേത്രത്തിൻെറ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ നേതൃത്വം വഹിക്കുന്നു. സേവാസംഘത്തിന്റെ കീഴിലുള്ള ശ്രീ ഭദ്ര കാരുണ്യ നിധി മുഖേന അർഹരായവർക്ക് സാമ്പത്തിക _ സഹായം നൽകുന്നുണ്ട് . ​ വാർഷിക പൊതുയോഗത്തിൽ സേവാസംഘത്തിൻെറ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു അംഗീകാരം നേടുന്നു.ഭഗവതി സേവാസംഘം ഭാരവാഹികൾ പ്രസിഡന്റ് -- എം എം സുരേന്ദ്രൻ സെക്രട്ടറി ശശിധരൻ ട്രെഷറർ : ദാസൻ ​

bottom of page