top of page

നിത്യനിദാന ചടങ്ങുകളും വിശേഷാൽ ചടങ്ങുകളും 

guruthi 1.png
ezhunnallippu.jpg

നിത്യനിദാന ചടങ്ങുകൾ

ക്ഷേത്രത്തിലെ ദർശനസമയം രാവിലെ 5 .30 മുതൽ 10 .15 വരെയും വൈകുന്നേരം 5 .30 മുതൽ 7 .15 വരെയും ആണ്. നിത്യവും  മൂന്നുപൂജകൾ നടക്കുന്നു. ഉച്ചപൂജക്കുശേഷം ദേവിയുടെ  തിരുമുമ്പിൽ വച്ച് പുറത്തുഗുരുതി നിർവഹിക്കപ്പെടുന്നു.

ആദ്യകാലത്ത് ഇവിടെ ഒരു നേരമേ പൂജ ഉണ്ടായിരുന്നുള്ളു. പുതുവാമന തറവാട്ടിലെ ശ്രീലകത്ത് ആരാധിച്ചുവരുന്ന കണ്ണാടി ബിംബത്തിലായിരുന്നു ഒരു പൂജ. പുതുവാമന കാരണവർക്ക് ക്ഷേത്രത്തിൽ നിന്നുമുള്ള നിവേദ്യം തടസപ്പെട്ടപ്പോൾ ഭഗവതി സ്വപനദർശനത്തിലൂടെ അദ്ദേഹത്തിനു അനുഗ്രഹിച്ചുനൽകിയ കണ്ണാടി ബിംബത്തിൽ ഭഗവതിയുടെ രാവിലത്തേപൂജ നടത്തുന്നതായാണു സങ്കൽപം. രാത്രിയിലാകട്ടെ തോട്ടറ തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ വടക്കേതിടപ്പള്ളിയിൽ ആയിരുന്നു. ഇന്നും തൃപ്പകുടം ക്ഷേത്രത്തിൽ അരയൻകാവ്‌ ഭഗവതിക്ക് എല്ലാ വൈകുന്നേരങ്ങളിലും നേദിക്കുന്നു. പുതുവാമന തറവാട്ടിൽ നിത്യവും നേദിക്കുന്നതോടൊപ്പം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ ത്രികാലപൂജയും വർഷത്തിലൊരിക്കൽ നടന്നുവരുന്നു.

 

വിശേഷ ചടങ്ങുകൾ 


മകം :

അരയങ്കാവിലമ്മയുടെ തിരുനാളായ മകം ദിവസം എല്ലാ മാസങ്ങളിലും വിശേഷാൽ പ്രാധാന്യത്തോടെ ക്ഷേത്രത്തിൽ ആചരിക്കുന്നു.അന്നേ ദിവസം അഞ്ചു   പൂജകൾ നടത്തപ്പെടുന്നു.കളം എഴുത്തുംപാട്ടും നടക്കുന്നു

ഉദയാസ്തമനപൂജ ;

വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ഉദയാസ്തമനപൂജയും ചാന്താട്ടവും നടക്കുന്നു  

 

കാർത്തിക വിളക്ക് :വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ വളരെ പകിട്ടോടെ വിശേഷാൽ കാർത്തിക ദീപക്കാഴ്ച ഭക്തജനങ്ങൾ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു 

 

ലക്ഷാർച്ചന --വർഷം തോറും വൃശ്ചിക മാസത്തിൽ ലക്ഷാർച്ചന നടക്കുന്നു 

 

മുറജപം --ഈശ്വരചൈതന്യത്തെ  വേദമന്ത്രങ്ങളാൽ സവിശേഷമായി ആരാധിക്കുന്ന ഒരു പ്രധാന ചടങ്ങാണ് വേദമുറ .വേദം ഒരു മുറ പൂർണമായും ജപിച്ചു തയ്യാറാക്കുന്ന നെയ്യ് ഭഗവതിയ്ക്കു ഉപസ്തരിക്കപ്പെടുന്നു .വേദമന്ത്രങ്ങളാൽ മഹാദേവന് അഭിഷേകം നടത്തുന്നു .എല്ലാ വർഷവും പതിവായി വേദമുറ ഇവിടെ നടത്തുന്നുണ്ട്.

 

നവരാത്രി :

അരയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി വളരെ ഭക് തിപൂർവ്വം കൊണ്ടാടുന്നു .ശക്തി സ്വരൂപിണിയായ ഭഗവതിയെ ആരാധിക്കാൻ ഏറ്റവും ഉചിതമായ ഈ കാലത്തു നടത്തുന്ന സരസ്വതീ പൂജയോടനുബന്ധിച്ചു പുസ്തകപൂജയും  വിദ്യാരംഭവും ആയുധപൂജയും നടക്കുന്നു.മഹാനവമി ദിവസം ഊരാണ്മ പുതുവാമന കുടുംബാംഗങ്ങൾ ഭഗവതിയ്ക് ,ക്ഷേത്രം  തന്ത്രിയുടെ നേത്രുത്വത്തിൽ വിശേഷാൽ പന്തീരായിരം ഉരു പുഷ്പാഞ്ജലി നടത്തുന്നു.വിജയദശമി നാളിൽവിദ്യാരംഭം  കുറിയ്ക്കാനായി അനവധി കുട്ടികൾ ഇവിടെ എത്താറുണ്ട് .കൂടാതെ ബഹുശതം വിദ്യാർത്ഥികളും മുതിർന്നവരും സരസ്വതീ  മണ്ഡപത്തിൽ അക്ഷരങ്ങൾ എഴുതി,അറിവിനെ പുതുക്കി  പൂജ നടത്തുന്നു.ഭക്ത ജനങ്ങൾ അമ്മയ്ക്കുമുന്നിൽ സംഗീതാർച്ചനയും നടത്താറുണ്ട്.

 

ധ്വജപ്രതിഷ്ട വാർഷികം 
ഭഗവതി ക്ഷേത്രത്തിൽ ഇപ്പോഴുള്ള കൊടിമരം കൊല്ലവർഷം 1173 ൽ ആണ് പ്രതിഷ്ഠിക്കപ്പെട്ടത് .(10/071998).എല്ലാ വർഷവും മിഥുന മാസം ഉത്രാട നാളിൽ ധ്വജപ്രതിഷ്ഠാ വാർഷികമായി ആചരിക്കുന്നു .അന്നേ ദിവസം വിശേഷാൽ കലശാഭിഷേകം നടക്കുന്നു.ആയിരങ്ങൾ പങ്കെടുക്കുന്ന മഹാ പ്രസാദ ഊട്ടും അന്നു ഉണ്ടാവാറുണ്ട് .

 

ഇടിപൂരം

തുലാം മാസത്തിലെയും വൃശ്ചികമാസത്തിലെയും പൂരം നാളുകളിൽ ഇടിപൂരം ആചരിക്കപ്പെടുന്നു .പുതുവാമന കുടുംബത്തിലെ അന്തർജ്ജനങ്ങൾ ക്ഷേത്രത്തിനു മുമ്പിൽ വെച്ചുതന്നെ അരി ഉരലിൽ  ചടങ്ങാണിത്‌ .അവർക്കു ശേഷം പാരമ്പര്യ  അവകാശമുള്ള സ്ത്രീകളും പങ്കെടുക്കുന്നു.

 

മണ്ഡല മഹോത്സവം :എല്ലാ വർഷവും വൃശ്ചികം മാസം 1  മുതൽ  41  ദിവസം മണ്ഡലക്കാലത്തു ദിവസവും വിശേഷാൽ ദീപാരാധനയും കാലം എഴുത്തും പാട്ടുംഭക്തജനങ്ങളുടെ വഴിപാടായി  നടക്കുന്നു.{

garudan at nadappura.jpg
peruvanam3.jpg
sapthaham dr unni.jpg
garudan thookams at kalithattu.jpg
ottathhookam 1.png

പൂരം 


അരയന്കാവ് ഭഗവതി ക്ഷേത്രതിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആഘോഷമാണ്  പൂരം. മീനം മാസത്തിലെ പുണർതം,പൂയം .ആയില്യം ,മകം ,പൂരം എന്നീ ദിവസങ്ങളിൽ  പൂരം ആഘോഷിക്കപ്പെടുന്നു.

 പുണർതം നാളിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കലാപരിപാടികൾ ആരംഭിക്കുന്നു. അന്നു  മുതൽ എല്ലാ ദിവസങ്ങളിലും വിവിധ ക്ഷേത്ര കലകളും നൃത സംഗീത പരിപാടികളും നടത്താറുണ്ട്. പൂയം ആയില്യം മകം നാളുകളിൽ അത്താഴ പ്പൂജയ്ക്കു ശേഷം രാത്രിയിൽ പല ദേശങ്ങളിൽ നിന്നുമുള്ള ദേശ താലപ്പൊലികൾ ക്ഷേത്രത്തിൽ സമർപ്പിക്കപ്പെടുന്നു.ആയില്യം നാളിൽ ഉച്ചപൂജയ്ക്കു സവിശേഷമായ ചതുശ്ശതം (പായസം ) നിവേദ്യം ഭഗവതിയ്ക്കു  നേദി യ്ക്കുന്നു.ഈ നിവേദ്യം സർവ്വരോഗ നാശിനിയായ ദിവ്യ ഔഷധം  ആണ് .ഇത് പ്രസാദമായി വാങ്ങി കഴിക്കാൻ നൂറുകണക്കിന് ഭക്ത ജനങ്ങൾ അമ്പലത്തിൽ എത്താറുണ്ട്. ആയില്യം നാളിൽ രാത്രി താലപ്പൊലികൾക്കു ശേഷം പതിനൊന്നു മണിയ്ക്കു അറിയേറ് എന്ന ചടങ്ങു നടക്കുന്നു.ഭഗവതിയുടെ സൈനികരായി കണക്കാക്കപെടുന്നവരാണ് പാനക്കാർ .ചുവന്ന പട്ടു അണിഞ്ഞുകൊണ്ടു ഇവർ കൊട്ടിയാറ്റു  ഇളയതി ന്റെ കാർമ്മികത്തിലും സേന നായകനായ മുണ്ടയ്ക്കൽ പണിക്കരുടെ നേതൃത്വത്തിലും നടത്തുന്ന വിശേഷാൽ ആചാരമാണ് അറിയേറ്.ദാരിക നിഗ്രഹത്തിനായി ഭദ്രകാളിയായ അരയങ്കാവിലമ്മ നടത്തിയ വൻയുദ്ധത്തിനു മുന്നോടിയായി  സൈനികർക്കു നൽകുന്ന  ആയുധ പരിശീലനവും ആയുധ പൂജയും ഇവിടെ ചെയ്യുന്നു..കൂടാതെ യുദ്ധ സ്ഥലം  ശുദ്ധിയാക്കുകയും ചെയ്യുന്നു.ഇതിനുശേഷം ഭഗവതിയെ സൈനികരുടെ അകമ്പടിയോടെ സ്ത്രീകൾ താലപ്പൊലിയുമായി സ്വീകരിക്കുന്നു. 

        മകം നാളിൽ ക്ഷേത്രത്തിന്റെ വലിയമ്പലത്തിൽ പതിനാറു കൈകളിലും വിവിധ ആയുധങ്ങൾ വ്യന്നസി ച്ചു കൊണ്ടുള്ള അരയങ്കാവിലമ്മയുടെ മനോഹരമായ ദിവ്യ രൂപം വിശേഷാൽ കളമായി എഴുതപ്പെടുന്നു.അതി രാവിലെ ഭഗവതിയെ ആർപ്പും കൊരവയും ചേർന്നുള്ള എതിരേല്പ്പോടെ കളത്തിലേയ്ക് ആനയിക്കുന്നു.ഈ കളത്തിൽ അന്നേ ദിവസം അഞ്ചു  പൂജകൾ  നടത്താറുണ്ട്.

ദാരികയുദ്ധം നടന്ന ദിനം കൂടിയായ മീനം മാസത്തിലെ മകം നാൾ ,അരയങ്കാവിലമ്മയുടെ വിശേഷ തിരുന്നാളായി ആചരിക്കപ്പെടുന്നു.അന്നേ ദിവസം ,ഭഗവതിയെ ദർശിക്കുന്നതിത്  സർവ്വ ഐശ്വര്യ സിദ്ധിയ്ക്കും സർവ്വാഭീഷ്ട പ്രദാനത്തിനും അനുഗ്രഹ ദായകമായതിനാൽ  എല്ലാ ഭക്തജനങ്ങൾളും അന്നു അമ്മയെ ദർശിക്കാനെത്തുന്നു .

വൈകുന്നേരം ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നു.പ്രഗത്‌ഭരായ വാദ്യ കലാകാരൻമാർ പങ്കെടുക്കുന്നു.ചെണ്ട മേളം ആസ്വദിയ്ക്കാൻ ഈ സമയത്തു ആയിരങ്ങൾ അരയങ്കാവിലെത്താറുണ്ട് .ഭക്തി സസാന്ദ്രവും ശ്രവണ മനോഹരവും ആയ ഈ എഴുന്നള്ളിപ്പ് ആസ്വാദകർക്ക് വലിയൊരു വിരുന്നായി മാറാറുണ്ട്.മകം നാളിൽ വിശേഷാൽ അത്താഴപ്പൂജ മണയത്താറ്റ് തന്ത്രി കുടുംബത്തിൽ നിന്നും ഒരാൾ നടത്തുന്നു . അത്താഴപ്പൂജയ്ക്കും താലപ്പൊലിയ്ക്കും ശേഷം ഭഗവതി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്നു.മേള വാദ്യ ഘോഷത്തോടെയും പാന ക്കാരുടെ അകമ്പടിയോടെയും ആണ്  ഈ എഴുന്നള്ളിപ്പ് .പഞ്ചവാദ്യവും മേളവും അരങ്ങേറുന്നു.പൂരപ്പറമ്പിലെ പടിഞ്ഞാറേ അറ്റത്തു എത്തി ,അവിടെ ചടങ്ങുകൾ നടക്കുന്നു.യുദ്ധത്തെ അനുസ്മരിപ്പിയ്ക്കുന്ന മേളവാദ്യങ്ങൾ അരങ്ങേറുന്നു. തുടർന്ന് വിജയാശ്രിതയായി ഭഗവതി തിരികെ ക്ഷേത്രത്തിലേയ്ക്ക് തിരികെ എഴുന്നള്ളുന്നു. 

          പൂരം നാളിൽ വൈകുന്നേരം ഭക്തർക്ക് ദർശനം നൽകുന്നതിനായി അരയങ്കാവിലമ്മ സർവ്വാഭരണ ഭൂഷിതയായി ശ്രീ കോവിലിൽനിന്നും പുറത്തേയ്ക്കു എഴുന്നള്ളുന്നു. ക്ഷേത്രത്തിന്റെ ബലിയ്ക്കപുരയിൽ വടക്കോട്ടു ദർശനമായി 'അമ്മ ഇരുന്നരുളുന്നു. സന്ധ്യയോടെ ഭഗവതിയുടെ ഇളങ്കാവിലേക്കുള്ള എഴുന്നള്ളിപ്പും നടക്കുന്നു .ക്ഷേത്ര മതുലിനു പുറത്താണ് ഇളങ്കാവ്.അവിടെ ഓടിത്തുടർന്നു ഐലാട് ആശാരിയുടെ കാർമികത്വത്തിൽ ചാടി പൂജ നടത്തുന്നു.

 ഒറ്റത്തൂക്കം 

അരയങ്കാവിലമ്മയുടെ  പ്രീതിയ്ക്കു ള്ള ഏറ്റവും പ്രധാനപ്പെട്ട  വഴിപാട് എന്ന  സങ്കൽപ്പത്തിലാണ് ഒറ്റത്തൂക്കം നടത്തുന്നത്.ഭഗവതിയുടെ സൈനികരായ ശിവ ഭൂതങ്ങളാണ് ഒറ്റത്തൂക്കങ്ങൾ .ആദ്യം  പണ്ടാര തൂക്കം നടക്കുന്നു.പിന്നീട് വഴിപാടു തൂക്കങ്ങളും നടത്തുന്നു. മൂലയിൽ പണിക്കരുടെ നേതൃത്വത്തിൽ തൂക്കക്കാർ  ഉടുത്തു കെട്ടുന്നു.പിന്നീട് മുണ്ടയ്ക്കൽ പണിക്കർ ഈ തൂക്കങ്ങളുടെ ചൂണ്ടകുത്തൽ നടത്തുന്നു.തൂക്കങ്ങൾ ചാടിലേറി ക്ഷേത്ര തിരുമുറ്റത്തെത്തുകയും ഭഗവതിയെ ആചാരപൂർവ്വം വണങ്ങുകയും ചെയ്യുന്നു.ഒരു പ്രദക്ഷിണം വച്ച് തിരികെ ഇളങ്കാവിലെത്തി ചടങ്ങു പൂർത്തിയാക്കുന്നു.അഭീഷ്ടവര ലബ്ധിയ്ക്കും ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബ ഐശ്വര്യത്തിനും വേണ്ടി ഭക്തർ ഈ ദഹോക്കങ്ങൾ നടത്തുന്നു .എല്ലാവർഷവും ഇരുന്നൂറോളം തൂക്കങ്ങൾ ഇവിടെ ഉണ്ടാവാറുണ്ട്.

ഗരുഡൻ തൂക്കം 

ദാരിക വധത്തിനു ശേഷം ദേവന്മാരാൽ പൂജിയ്ക്കപ്പെട്ടു ഇരിക്കുന്ന ഭഗവതിയെ കണ്ടു വണങ്ങാൻ വിഷ്ണു വാഹനമായ പക്ഷി രാജാവ് ഗരുഡൻ എതുന്ന ചടങ്ങാണ് ഗരുഡൻ തൂക്കം .യുദ്ധത്തിൽ ഭഗവതിയുടെ വാഹനമായിരുന്ന വേതാളത്തിന് വിശപ്പും ദാഹവും കലശലായി ഉണ്ടായി.ഭൂതഗണങ്ങളുടെ രക്തം പണം ചെയ്തതിനു ശേഷവും വെതാളത്തി ന്നു  അവശത തീർന്നില്ല.അപ്പോൾ ഭഗവതി ഒരു വരം നൽകി.യുദ്ധ ഭൂമിയിൽ ആദ്യം എത്തുന്ന ആളെ ഭക്ഷിച്ചു കൊള്ളാൻ അനുവാദം നൽകി .ഈ സമയത്താണ് ഗരുഡൻ എത്തിയത്.വിഷു വാഹനമായ ഗർഗരുഡനെവധിക്കുന്നതിനു പകരം ഗരുഡന്റെ ഒരു തുള്ളി രക്ത നൽകി വേതാളം പാന ചെയ്തു പൂർണ തൃപ്തനായി.ഈ ഐതീഹ്യത്തിന്റെയ്   പുനരാവിഷ്കാരമാണ് ഗരുഡൻ തൂക്കങ്ങൾ .

ഭക്ത ജനങ്ങളുടെ ഗൃഹത്തിൽ നിന്നും അലങ്കരിക്കപ്പെട്ട വാഹനങ്ങളിൽ ഗരുഡന്മാർ മേള വാദ്യത്തോടെയാണ് ക്ഷേത്രത്തിലെത്തുന്നതു.ഭഗവതിയുടെ തിരുമുമ്പിൽ എത്തി പയറ്റോടെ വണങ്ങുന്നു.തുടർന്ന് ഇളങ്കാവിലെത്തി ച്ചുങ്ക കുത്തൽ ചടങ്ങു നടത്തുന്നു.
 

കേരളത്തിൽ ഏറ്റവും അധികം ഗരുഡൻ തൂക്കങ്ങൾ നടത്തപ്പെടുന്നത് അരയങ്കാവ് ഭഗവതി ക്ഷേത്രത്തിലാണ് .പൂരപ്പറമ്പിൽ മേളത്തിനനുസരിച്ചു ഒരേ തലത്തിൽ നൂറോളം ഗരുഢനംർ പയറ്റുന്ന കാഴ്ച നയന മനോഹരവും ഇമ്പമാര്ന്നതും ആണ്.ഈ അപൂർവ കാഴ്ച കാണാൻ ആയിരങ്ങൾ അന്ന് അരയങ്കാവിലെത്തുന്നു. വാത രോഗ ശമനത്തിനായി ധരിക്കാൻ തൂക്കങ്ങളും ഇവിടെ വഴിപാടായി നടത്തിക്കാറുണ്ട് ചടങ്ങുകൾക്ക് ശേഷം ഭഗവതി തിരികെ ശ്രീ കോവിലേയ്ക്കു എഴുന്നള്ളുന്നതോടെ പൂരത്തിനു സമാപനമാവുന്നു. 

ഉത്സവം :

 

മേടമാസം അഞ്ചാം തീയതി കൊടികയറി പത്താമുദയം  നാൾ ആറാട്ടോടെയാണ് ഇവിടെ ഉത്സവം ആചരിക്കുന്നത് .ഉത്സാവ നാളുകളിൽ എല്ലാ ദിവസവും ശ്രീഭൂതബലിയും വിള ക്കിന്നെഴുന്നള്ളിപ്പും നടക്കുന്നു.വിശേഷാൽ ഉത്സവബലിയും ഉണ്ട്.ഈ ദിവസങ്ങളിൽ ഭക്തർ വിവിധ പറ വഴിപാടുകൾ സമർപ്പിക്കുന്നു.പത്താമുദയം നാളിൽ രാവിലെ ചാന്താട്ടം നടത്തുന്നു.തുടർന്ന് കൊടിയിറങ്ങി ,ഭഗവതി ,തോട്ടറയിൽ പുതുവാമന  ആറാട്ടു കടവിലേക്ക് എഴുന്നള്ളുന്നു .അവിടെ ആറാട്ടിന് ശേഷംപുതുവാമന   തറവാട്ടിലെ ശ്രീകോവിലിൽ എഴുന്നള്ളിയിരിക്കുന്നു.അവിടെ പൂജ സ്വീകരിയ്കുന്നു .തുടർന്ന് വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം തിരികെ താലപ്പൊലികളോടെയും മേളത്തോടെയും തിരികെ അമ്പലത്തിലേയ്ക്ക് എഴുന്നള്ളുന്നു.ഭഗവതിയുടെ ആറാട്ട് എഴുന്നള്ളിപ്പിനെ സ്വീകരിച്ചുകൊണ്ട് ഭക്തർ വഴിയുടെ ഇരുവശവും അലങ്കാരത്തോടെ ദീപങ്ങൾ കത്തിക്കുകയും പറ കൾ വെയ്ക്കുകയും ചെയ്യുന്നു

bottom of page