
അരയങ്കാവ് ഭഗവതി ക്ഷേത്രം



നാം കാണുന്ന പ്രപഞ്ചത്തിൻ്റെയെല്ലാം മൂലകാരണം എന്താണെന്നുള്ള വൈദിക ഋഷിമാരുടെ അന്വേഷണങ്ങൾ വേദങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എവിടെയും നിറഞ്ഞു നിൽക്കുന്ന പരബ്രഹ്മം എന്ന ഏക കാരണത്തിന്റെ വിവിധ നാമരൂപങ്ങൾ മാത്രമാണ് ഈ പ്രപഞ്ചമെന്ന് അവർ അന്തർദൃഷ്ട്യാ കണ്ടെത്തി. അദ്വതീയമായ ആ ബ്രഹ്മസ്വരൂപത്തെ ഭക്തർ ഈശ്വരനായി ആരാധിക്കുന്നു. പരബ്രഹ്മസ്വരൂപനായ ഈശ്വരൻ തന്നിലുള്ള ശക്തി കൊണ്ടാണ് സൃഷി സ്ഥിതി സംഹാരങ്ങൾ നിർവഹിച്ചുവരുന്നത്. ഈശ്വരന്റെ ശക്തി ചൈതന്യം ഈശ്വരനിൽ നിന്നും ഭിന്നമല്ല . ആ ചൈതന്യത്തിൻറെ വിവിധ ഭാവങ്ങളാണ് വിവിധ ദേവീ ദേവ സങ്കല്പങ്ങളായ കൃഷ്ണനും ശിവനും ഗണപതിയും ദുർഗയും സരസ്വതിയും ലക്ഷ്മിയും പാർവതിയും ഭദ്രകാളിയുമെല്ലാം . ഭക്തരുടെ വ്യത്യസ്‌തങ്ങളായ അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്നതിനായി അനുയോജ്യമായ രൂപവും നാമവും സ്വീകരിക്കുന്നു.ഭക്തർക്ക് ഏറ്റവും ആകർഷണീയമായ മാതൃഭാവത്തിൽ വാത്സല്യം ചൊരിഞ്ഞുകൊണ്ട് മഹാമായസ്വരൂപിയായ ജഗദംബിക , ഇവിടെ അരയൻകാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീ കാളി രൂപത്തിൽ സന്നിഹിതയായി ഭക്തരെ ഏറ്റവും അനുഗ്രഹീതരും കൃതാർത്ഥരും ആക്കിത്തീർക്കുന്നു.
ഏതൊരു നാടിന്റെയും ശാന്തിയുടെയും അഭിവൃദ്ധിയുടെയും അടിസ്ഥാനകാരണം ആ പ്രദേശത്ത് ആരാധിക്കപ്പെടുത്തുന്ന ഈശ്വരചൈതന്യത്തിൻറെ അനുഗ്രഹാശിസ്സുകളാണ്.ഈ യാഥാർഥ്യം ഭക്തന്മാർക്ക് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ബോധ്യമാവുകയും ക്രമേണ ദൃഢവിശ്വാസമായി മാറുകയും ചെയ്യുന്നു ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ മാത്രം ചിന്തയ്ക്കാനും പ്രവർത്തിക്കാനും തെയ്യാറാകുന്ന ആധുനിക സമൂഹത്തിലും ഈശ്വരവിശ്വാസമെന്ന ഈ അത്താണി കൂടുതൽ കൂടുതൽ അംഗീകരിക്കുവാനും ആശ്രയിക്കുവാനും തയ്യാറാകുന്നു . തലമുറകളായുള്ള വിശ്വാസത്തെ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ് ആശ്രയിച്ച് തുടർതലമുറക്ക് കൈമാറുന്നു . എപ്രകാരം നൂറ്റാണ്ടുകളായി ഭക്തിയോടെയും വിശ്വാസത്തോടെയും നിരവധി തലമുറകൾ ആരാധിച്ചുവരുന്ന ശക്തിസ്വരൂപമാണ് അരയങ്കാവിലമ്മ
എറണാകുളം ജില്ലയുടെ തെക്കേയറ്റത്ത് പ്രകൃതിരമണീയമായ ഗ്രാമീണതയും സജീവമായ ആധുനിക നാഗരികതയും തോളോടുതോൾ ചേർന്നുനിലക്കുന്ന കൊച്ചു ഗ്രാമമാണ് അരയങ്കാവ്. ഇവിടുത്തെ ഹൃദയകേന്ദ്രമായ ക്ഷേത്രത്തിൽ ഭദ്രകാളിശ്വരൂപമായി അരയങ്കാവിലമ്മ കുടികൊള്ളുന്നു . ദശാകാല ജാതി മത പരിമിതികളെ ഉലംഖിച്ചു കൊണ്ട് തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും ആശ്വാസവും അനുഗ്രഹവുമേകി അമ്മ വാണരുളുന്നു. അമ്മയുടെ ആശ്ചര്യജനകമായ അനുഗ്രഹപ്രഭാവത്തിൻറെ കീർത്തി കൂടുതൽ ദൂരങ്ങളിലേക്കു അനുദിനം വിസ്തരിക്കപ്പെടുന്നു. അമ്മയുടെ സന്നിധിയിലേക്കുള്ള ഭക്തരുടെ പ്രവാഹവും അനുസൃതം വർദ്ധിച്ചുവരികയും ചെയ്യുന്നു.


